Categories
news

കര്‍ണാടക എക്സൈസ് മന്ത്രിയുടെ രാജി ലൈംഗീകാരോപണത്തെ തുടര്‍ന്ന്.

ബെംഗളൂരു: ലൈംഗീകാരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്. വൈ. മേത്തി രാജിവച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് രാജി.

രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചതായും,  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് തൻ്റെ രാജിയെന്നും  വാര്‍ത്താ സമ്മേളനത്തില്‍ മേത്തി അറിയിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് മേത്തി അറിയിച്ചു.

0Shares

The Latest