Categories
news

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അതിരുകള്‍ അളക്കുന്നത് സമര സമിതി തടഞ്ഞു.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അതിരുകള്‍ അളന്നു തിട്ടപെടുത്തുന്നതിനുളള സര്‍വ്വേ നടപടികള്‍ സംയുക്ത സമര സമിതി തടഞ്ഞു. അതിരുകള്‍ അളന്ന് തിട്ടപെടുത്തുകയാണെങ്കില്‍ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടിസില്‍ ഇത് നേരത്തെ വ്യക്തമാക്കേണ്ടതാണെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നീക്കമാണിതെന്നും സമര സമിതി ആരോപിച്ചു. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതായി താലൂക്ക് സര്‍വേയര്‍ അറിയിച്ചു.

 

0Shares

The Latest