Categories
കടുത്ത തീരുമാനങ്ങൾ ലക്ഷ്യമാക്കുന്നത് രാജ്യ പുരോഗതി ഒന്നു മാത്രം: പ്രധാനമന്ത്രി.
Trending News




Also Read
മുംബൈ: നോട്ട് നിരോധനം മൂലം കുറച്ച് കാലത്തേക്ക് രാജ്യത്തെ ജനങ്ങൾക്ക് പ്രയാസമുണ്ടാകുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ തീരുമാനം നേട്ടമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ നൻമ മുൻ നിർത്തിയാണ് ഇത്തരം തീരുമാനങ്ങളുമായി താൻ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ നല്ല ഭാവിക്കായുള്ള സാമ്പത്തിക നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുന്ന രീതിയിൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല ഇത്തരം നടപടിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത കാത്ത് സൂക്ഷിക്കാൻ ഓരോ പൗരനും നികുതി നൽകാൻ ബാധ്യസ്ഥനാണ്.
നാടിൻറെ വളര്‍ച്ച അളക്കേണ്ടത് ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം നോക്കിയാകണം. കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മുന്നോട്ടുവരണമെന്നും, ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തൻ്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായിഗഢില്‍ നാഷനല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കാമ്പസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്