Categories
news

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വച്ച് യുവതി പീഡനത്തിനിരയായി.

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ മോഷ്ടാവ് യുവതിയെ പീഡിപ്പിച്ചു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന 32 കാരിയാണ് മോഷണശ്രമത്തിനിടെ പീഡനത്തിരിയായത്. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു യുവതി.

rape-victim

വനിതാ കംപാര്‍ട്‌മെന്റില്‍ യുവതിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നാലുപേര്‍ ഷാഹ്ദറ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അവിടെനിന്നും ട്രെയിന്‍ പുറപ്പെട്ടു തുടങ്ങിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ കംപാര്‍ട്‌മെന്റിലേക്ക് ഓടിക്കയറുകയും രണ്ടുപേര്‍ യുവതിയുടെ ബാഗ് കവര്‍ന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. മൂന്നാമത്തെയാള്‍ യുവതിയെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കംപാര്‍ട്ട്‌മെന്റിലെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ പീഡിപ്പിച്ച ഷെഹബാസ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest