Categories
news

ഒരു സ്വപ്നം കാരണം 28 വര്‍ഷത്തെ ജീവിതം നഷ്ടമായ യുവാവിനെ കുറിച്ച്.

അമേരിക്ക: ഒരു മനുഷ്യന് സ്വപ്നം കാരണം നഷ്ടമായത് 28 വര്‍ഷത്തെ ജീവിതമാണ്. ക്ലാരന്‍സ് മോസസ് എന്ന യുവാവിനാണ്  1988ല്‍ സ്വപ്നത്തില്‍ ‘കുടുങ്ങി’ പീഡനക്കേസില്‍ പ്രതിയാക്കേണ്ടി വന്നത്. അയല്‍ക്കാരിയായ യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു ക്ലാരന്‍സിനെതിരെ ഉണ്ടായ കേസ്. സ്ത്രീയെ പീഡിപ്പിച്ചതിന് ക്ലാരന്‍സ് അടക്കം മൂന്നുപേരെ കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, അടുത്തിടെ സഹതടവുകാരിലൊരാള്‍ ക്ലാരന്‍സ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു മൊഴി നല്‍കിയതോടെ പുനഃവിചാരണ നടത്തി. അപ്പോഴാണ് സ്ത്രീ ലോകത്തെ ഞെട്ടിപ്പിക്കുന്ന ആ വിവരം പുറത്ത് പറഞ്ഞത്. ക്ലാരന്‍സ് തന്നെ പീഡിപ്പിച്ചത് സ്വപ്‌നത്തിലൂടെ ആയിരുന്നുവെന്ന സ്ത്രീയുടെ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് യുവാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

cell

jail-cell

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest