Categories
news

ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറാം പിറന്നാള്‍.

ന്യൂ ഡൽഹി: ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് ഇന്ന് നൂറു വയസ്സ് തികയുന്നു. 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ആദ്യ ഒരു രൂപ നോട്ടില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പടമാണ് അച്ചടിച്ചിരുന്നത്. 1935 ഏപ്രില്‍ ഒന്നിനാണ് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതിനുശേഷം പുറത്തിറങ്ങിയ ഒരു രൂപ നോട്ടില്‍ എട്ടു ഭാഷകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

essay1_img4

 

1
മറ്റ് കറന്‍സികളില്‍ നിന്ന് ഒരു രൂപ നോട്ടിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. മറ്റു നോട്ടുകളില്‍ അച്ചടിച്ച I promise to pay the bearer a sum of xxx rupees എന്ന വാചകം ഒരു രൂപ നോട്ടിലുണ്ടായിരുന്നില്ല. മറ്റു നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ഹിന്ദിയില്‍ ഭാരതീയ റിസര്‍വ് ബാങ്ക്) എന്നതിന് പകരം ഒരു രൂപ നോട്ടില്‍ ‘ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്ന് ഇംഗ്ലീഷിലും ‘ഭാരത് സര്‍ക്കാര്‍’ എന്ന് ഹിന്ദിയിലുമാണ് അച്ചടിച്ചിരുന്നത്. ഒരു രൂപ നോട്ടില്‍ കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിയും മറ്റു കറന്‍സി നോട്ടുകളില്‍ ആര്‍.ബി.ഐ ഗവര്‍ണറുമാണ് ഒപ്പിട്ടിരുന്നത്.

11

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest