Categories
ഒമ്പതാം ക്ലാസുകാരിക്ക് പീഡനം: വൈദികന് ഇരട്ട ജീവപര്യന്തം
Trending News

Also Read
കൊച്ചി: നോര്‍ത്ത് പറവൂരില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം. കോട്ടപ്പുറം രൂപതയിലെ വൈദികന്‍ എഡ്വിന്‍ ഫിഗാരസിനെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് വിധിച്ചത്. പീഡനവിവരം പോലീസില്‍ അറിയിക്കാതിരുന്നതിന് പുത്തന്‍വേലിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അജിതയെയും എഡ്വിന്‍ ഫിഗാരിസിന്റെ സഹോദരന്മാരായ പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗറസിനെയും കോടതി ശിക്ഷിച്ചു.
വികാരി ഇത്തരത്തില്‍ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയും മൊഴിയെടുക്കുകയും ചെയ്തു. ധ്യാനഗുരു കൂടിയായ വികാരി കുട്ടിയെ പള്ളിമേടയില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഉപദേശങ്ങള്‍ നല്‍കുവാനെന്ന മട്ടില്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ പലതവണ ഇയാള്‍ പീഡിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചത്.
Sorry, there was a YouTube error.