Categories
ഒമാന്‍ പുകവലി വിമുക്തമാകുന്നു; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുകയില ഉല്പന്നങ്ങളുടെ വില്പനക്ക് നിയന്ത്രണം.
Trending News

മസ്കത്ത്: സൂപ്പര്‍മാര്‍ക്കറ്റുകളിലെയും കടകളിലെയും പുകയില ഉല്പന്നങ്ങളുടെ വില്പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ പുകവലി വിമുക്തമാക്കുന്നതിനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി വക്താവും സീനിയര്‍ കണ്സല്ട്ടന്റുമായ ഡോ.ജവാദ് അല്‍ ലവാട്ടി പറഞ്ഞു.
Also Read
കടകള്‍ക്ക് സിഗരറ്റ് അടക്കം പുകയില ഉല്പന്നങ്ങള് വില്പന നടത്താന്‍ ഒരു തടസ്സവുമില്ല. എന്നാല്‍, ഉല്പന്നങ്ങളുടെ പരസ്യങ്ങളോ ആളുകള്‍ പുകവലിക്കുന്നതായ വലിയ ചിത്രങ്ങളോ വെക്കാന്‍ പാടില്ലായെന്നാണ് നിര്‍ദേശം.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാളുകളിലും മറ്റ് ഔട്ട്ലെറ്റുകളിലുമായി പുകയില ഉല്പന്നങ്ങളുടെ സ്ഥാനം മാറ്റിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം റേഡിയോയിലും ടെലിവിഷനിലും പത്രം, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പുകയില ഉല്പന്നങ്ങളുടെ പരസ്യം നല്കാന് പാടില്ല. ലോകാരോഗ്യ സംഘടനയുടെ പുകയില പ്രതിരോധ കര്‍മ്മപദ്ധതിയില്‍ അംഗമാകുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്