Categories
news

ഒടുവിൽ അവർ എത്തി : വ്യവസായി ബിജു രമേശനെ കാണാൻ;

തിരുവനന്തപുരം: കല്യാണ പിറ്റേന്ന് വ്യവസായി ബിജു രമേശിന് മുന്നിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെയാണ് സംസ്ഥാന ആദായ നികുതി ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം ബിജു രമേശിന്റെ തിരുവനന്തപുരത്തെ വസതിയിലും കോര്‍പ്പറേറ്റ് ഓഫീസിലുമെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയത്. ഞായറാഴ്ച നടന്ന മകളുടെ ആഡംബര വിവാഹത്തിന്റെ കണക്കുകള്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക സംഘം പരിശോധിച്ചു. എന്നാല്‍ കണക്കുകളെല്ലാം തയാറാക്കി കാത്തിരിക്കുകയായിരുന്നു ബിജു രമേശും. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.

biju-01

biju-ramash

biju-03

മൈസൂര്‍ കൊട്ടാര മാതൃകയിലുള്ള കല്യാണ വേദിയുടെ നിര്‍മാണ ചിലവും സംഘം പരിശോധിച്ചു. വിഭവസമൃദ്ധമായ വിരുന്നൊരുക്കാന്‍ ചിലവാക്കിയ തുകയുടെ കണക്കു വരെ പരിശോധനക്ക് വിധേയമാക്കിയശേഷമാണ് രാത്രി വൈകി ആദായ നികുതി സംഘം മടങ്ങിയത്. നോട്ടു പ്രതിസന്ധി നില നില്‍ക്കുന്ന സമയത്തു നടന്ന ആഡംബര വിവാഹത്തിന്റെ കണക്കു പരിശോധിക്കണമെന്നു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനുമായി നടന്ന ബിജു രമേശിന്റെ മകളുടെ വിവാഹം ആഡംബരത്തിന്റെ പേരിലും പ്രമുഖര്‍ പങ്കെടുത്തതിന്റെ പേരിലും വിവാദമായിരുന്നു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest