Categories
news

ഐ ഫോണ്‍ ആഗ്രഹിച്ച കുട്ടി കള്ളന്‍…!

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുകയായിരുന്ന വിദേശ ദമ്പതികളുടെ ഐ ഫോണ്‍ ഭിക്ഷക്കാരന്‍ കവര്‍ന്ന് ഓടി രക്ഷപ്പെട്ടു. ദില്ലി അക്ഷര്‍ധാം ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

ബ്രസീലിയന്‍ സ്വദേശികളായ പീറ്റട്രോ ഗുസ്തവ് റോബിന്‍, ഭാര്യ ജെഴ്സി എന്നിവര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ തൊട്ടടുത്ത് ഭിക്ഷ യാചിച്ചിരുന്ന കുട്ടിയാണ് ഫോണ്‍ മോഷ്ടിച്ച് ഓടിയത്.

 

പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ഒരു മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടി. ബ്രസീലില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്ന പീറ്റട്രോ ഗുസ്തവ് റോബിനും അഭിഭാഷകയായ ജെഴ്സിയും വിവാഹശേഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest