Categories
news

സഹികെട്ട നാട്ടുകാർ ഒടുവിൽ എ.ടി.എമ്മിന് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.

 കണ്ണൂര്‍: ഉരുവച്ചാല്‍ എച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മിനു മുന്നില്‍ റീത്ത് സമർപ്പിച്ചു നാട്ടുകാർ . റീത്തിന് മുകളില്‍ അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ എ.ടി.എമ്മിന് ആദരാഞ്ജലികള്‍. ശവസംസ്‌കാരം മോദി ജപ്പാനില്‍ നിന്നും വന്നതിന് ശേഷം എന്ന് കൗതുകപൂർവ്വം എഴുതിയിട്ടുണ്ട്. 500,1000 രൂപ അസാധുവാക്കിയതോടെ എ.ടി.എമ്മില്‍ നിന്നും പണംപിന്‍വലിക്കാന്‍ ദിവസവും പലതവണയായി എത്തിയവര്‍ നിരാശരായി മടങ്ങിപോവുകയാണ് നാട്ടുകാർ . ഉരുവച്ചാലിലെ എ.ടി.എമ്മില്‍ ഇതുവരെ പണം എത്തിയിട്ടില്ല അതിനാലാണ് ഇങ്ങനെ പ്രതിഷേധിക്കേണ്ടി വന്നതെന്ന് നാട്ടുകാർ പറയുന്നത്.

floral-tribute

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest