Categories
news

എറണാകുളം: സി.ഐ.ടി.യു നേതാവിനു കുത്തേറ്റു.

 കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഊബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്ത ശേഷം നടന്നു പോകുന്നതിനിടെയാണ് കുത്തേറ്റത്. കുത്തേറ്റതിനെ തുടര്‍ന്ന് കഴുത്തിലെ ഒരു ഞരമ്പിന് മുറിവേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗോപിനാഥിനെ കുത്തിയ കോഴിക്കോട് വടകര സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടി. പാലാരിവട്ടം പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സമരം ഉദ്ഘാടനം ചെയ്ത് തിരിച്ച്‌പോകുമ്പോള്‍ കെആര്‍ ബേക്കറിക്ക് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷകളും ടാക്‌സി കാറുകളും വൈകിട്ട് ആറു മണിവരെ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്. നഗരത്തില്‍ ഊബര്‍
ടാക്സിക്കെതിരെ സി.ഐ.ടി.യു ശക്തമായ സമരം നടത്തി വരികയാണ്.

53533883

image

0Shares

Leave a Reply

Your email address will not be published. Required fields are marked *