Categories
news

എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്.

കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റതിനെ തുടർന്ന് എറണാകുളം ജില്ലയില്‍ നാളെ സി ഐ ടി യൂ വാഹന പണിമുടക്കിന് അഹ്വാനം ചെയ്തു. മറ്റു യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോപിനാഥിനെ കുത്തി പരിക്കേൽപ്പിച്ച വടകര സ്വദേശിയായ ഉണ്ണികൃഷ്ണനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തനിക്കു ഗോപിനാഥിനോടു വ്യക്തിവിരോധമില്ലെന്നും, സി.പി.എമ്മിനോടുളള വിരോധം കൊണ്ടു മാത്രം ചെയ്തതാണെന്നും ഉണ്ണികൃഷ്ണന്‍ പൊലീസിനു മൊഴി കൊടുത്തതായാണ് വിവരം. യൂബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്ത ശേഷം നടന്നു പോകുന്നതിനിടെയാണ് ഗോപിനാഥന് കുത്തേറ്റത്.

taxi1-641x428

auto_stand_1461355f

എളുപ്പത്തില്‍ ലഭ്യമാകുന്നതും, മിതമായ ചാര്‍ജ്ജില്‍ ഉപയോഗിക്കാവുന്നതുമായ യൂബര്‍ സര്‍വ്വീസുകള്‍ക്ക് ലഭിച്ചു വരുന്ന ജനസ്വീകാര്യതയാണ് യൂണിയന്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നതെന്ന് യാത്രക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പലയിടത്തും യാത്ര ബുക്ക് ചെയ്ത ശേഷം യൂബര്‍ വാഹനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള യാത്രക്കാരെ യൂണിയന്‍ പ്രവര്‍ത്തകരെന്ന പേരില്‍ വഴിയില്‍ ഇറക്കി വിട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest