Categories
news

എന്‍ എച്ച് അൻവറിന്റെ ഫോട്ടോ അനാഛാദനവും ബഡ്‌സ് സ്‌കൂളിലേക്കുള്ള ഫണ്ട് കൈമാറലും കാസര്‍കോട്ട് നടന്നു.

കാസര്‍കോട്: ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ  നാസര്‍ ഹസന്‍ അന്‍വറിന്റെ ഛായാചിത്രം ഉദുമ സിസിഎന്‍ ഓഫീസില്‍ അനാഛാദനം ചെയ്തു. അതോടൊപ്പം അന്‍വറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികളുടെ ഭാഗമായി കള്ളാര്‍, മുള്ളേരിയ എന്നിവടങ്ങളിലെ  ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സകൂള്‍ അധികൃതര്‍ക്ക് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.
റവ്യന്യൂ വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഛായാചിത്രത്തിന്റെ അനാഛാദനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ കണ്ണൂര്‍ സർവകലാശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് ധനസഹായം വിതരണം ചെയ്തു. സി ഒ എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസർക്കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, സിഒഎ സംസ്ഥാന നേതാക്കളായ കെ വി രാജന്‍, എം അബൂബക്കര്‍ സിദ്ദീഖ്, പ്രവീണ്‍ മോഹന്‍, ബിനു ശിവദാസ്, എം രാജ് മോഹന്‍, സജീവ് കുമാര്‍, സതീഷ് കെ പാക്കം, കെ പ്രദീപ് കുമാര്‍ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest