Categories
news

എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കളെ ചികിത്സിക്കാന്‍ സര്‍ക്കാരില്‍ നിന്നും ധന സഹായം ലഭിച്ചില്ല: കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു.

Trending News

മംഗളൂരു: ബെല്‍ത്തങ്ങാടി കൊക്കഡയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിലെ നാലു പേരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ബാബു ഗൗഡ(62), ഭാര്യ ഗംഗമ്മ(55) എന്‍ഡോസള്‍ഫാന്‍ ബാധിതരായ അവരുടെ മക്കള്‍ സദാനന്ദ(32), നിത്യാനന്ദ(30) എന്നിവരെയാണ് വീടിനു സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
ബാബു-ഗംഗമ്മ ദമ്പതികളുടെ ഇളയമകന്‍ ദ്വയാനന്ദയെ കാണാതായതും നാട്ടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കളുടെ ചികിത്സയ്ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ ധന സഹായവും ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. സംഭവത്തില്‍ ധര്‍മസ്ഥല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest