Categories
എടിഎമ്മുകളും ബാങ്കുകളും കാലി…!!! ശമ്പളദിനമായ നാളെ ശമ്പളം കിട്ടുമോ..???
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
Also Read
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിട്ടുള്ള പ്രഖ്യാപനം നടപ്പില്‍ വന്ന് 22 ദിവസം പിന്നിടവേ ശമ്പളദിവസമായ ഒന്നാം തീയതി എങ്ങനെ ശമ്പളം കയ്യില്‍ കിട്ടും എന്ന ആശങ്കയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തുടങ്ങിയവര്‍ക്ക് ഒന്നാം തീയതിയാണ് ശമ്പളവിതരണം ചെയ്യുന്നത്. ഇതോടൊപ്പം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടികണക്കിന് ആളുകള്‍ക്കും നാളെയും അതിനടുത്ത ദിവസങ്ങളിലുമായിട്ടാണ് ശമ്പളം ലഭിക്കുക.
ട്രഷറി വഴി ശമ്പളം കിട്ടുന്ന ജീവനക്കാരുടെ കാര്യത്തിലാണ് കഷ്ടം. കാരണം ഇവര്‍ക്ക് നല്കുന്നതിനാവശ്യമായ പണം ഇല്ലാത്തതാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം ലഭിക്കുന്നവര്‍ക്ക് പണം പിന്‍വലിക്കുന്നതിനുളള നിയന്ത്രണവും പ്രശ്നങ്ങള്‍ ഏറെ സൃഷ്ടിക്കുന്നുണ്ട്. കറന്‍സി ലഭ്യമാക്കുന്നതിലും നിയന്ത്രണം നീക്കുന്ന കാര്യത്തിലും റിസര്‍വ് ബാങ്കിന്റെ മറുപടി കാത്തിരിക്കുകയാണെന്നാണ് ധനമന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞത്.
ആവശ്യത്തിന് കറന്‍സി ശേഖരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും രാജ്യത്തെ പകുതിയിലേറെ എടിഎമ്മുകളിലും ഇപ്പോള്‍ പണമില്ലെന്നാണ് പുറത്തു വരുന്ന വിവരം. പണമുള്ളവയില് തന്നെ 2000 രൂപ നോട്ടുകളാണ് ലഭിക്കുന്നത് എന്നാല്‍ ചില്ലറ പ്രശ്നമുള്ളതിനാല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാനും ആളുകളില്ല. അഞ്ഞൂറ് രൂപ നോട്ടുകള്‍ കൂടുതലായി വിനിമയം ചെയ്യപ്പട്ടാല്‍ മാത്രമേ നിലവിലുള്ള നോട്ട് ക്ഷാമം പരിഹരിക്കപ്പെടൂ എന്നാണ് പൊതുവെയുള്ള നിഗമനം. എല്ലാവര്ക്കും ശമ്പളം കിട്ടുന്നതോടെ മൂന്നാഴ്ച്ചയായി സ്തംഭനാവസ്ഥയിലുള്ള വാണിജ്യരംഗം സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Sorry, there was a YouTube error.