Categories
news

എടിഎമ്മില്‍ നിന്ന് ഇനി മുതല്‍ പ്രതിദിനം 4,500 രൂപ പിന്‍വലിക്കാം.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു രാജ്യത്തെ എടിഎമ്മുകളില്‍ നടപ്പിലാക്കിയ പണം പിന്‍വലിക്കല്‍ നിയന്ത്രണത്തിനു റിസര്‍വ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്നും 4,500 രൂപയാക്കി ഉയര്‍ത്തി.

ജനുവരി 1 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍വരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍ എ.ടി.എമ്മുകള്‍ വഴി പ്രധാനമായും വിതരണം ചെയ്യുകയെന്ന്‌ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേസമയം, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപ തന്നെയായി തുടരും.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest