Categories
എടിഎം കൗണ്ടറില്‍ ഹൈടെക്ക് മോഷണരീതി: സൗദിയില്‍ രണ്ടംഗ സംഘം പിടിയില്‍.
Trending News




Also Read
ദമ്മാമം: പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന രണ്ടംഗ സംഘത്തെ ദമ്മാമില്‍ നിന്ന് പോലീസ് പിടികൂടി. അടുത്തിടെ കിഴക്കന്‍ പ്രവിശ്യയിലും മറ്റു ചില മേഖലകളിലും എടിഎം കൗണ്ടറുകളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗദി കൊമേഴ്ഷ്യല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്ന് ഉപകരണങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിഴക്കന്‍ ഏഷ്യക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിച്ച ഉപകരണങ്ങളും നിരവധി എടിഎം കാര്‍ഡുകളും പണവും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് കിഴക്കന്‍ പ്രവിശ്യാ പോലീസ് വക്താവ് ബ്രിഗേഡിയര്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്ന എടിഎം കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കുമെന്നും ഒപ്പം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ബാങ്കു ശാഖകളില്‍ വിവരമറിയിക്കണമെന്നും സൗദി ബാങ്കിംങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി തല്‍അത്ത് ഹാഫിള് അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്