Categories
എം.കെ സ്റ്റാലിൻ ഇനിമുതൽ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ്.
Trending News




Also Read
ചെന്നൈ: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ നിയമിച്ചു. നിലവില്‍ പാര്‍ട്ടി ട്രഷററാണു സ്റ്റാലിന്. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അധ്യക്ഷനായി എം. കരുണാനിധി തന്നെ തുടരും. പുതിയതായി രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത്. പുതിയതായി നിയമിക്കുന്നവരില്‍ ഒരു വനിതയും ഒരു ദലിത് പ്രതിനിധിയും ഉണ്ടാകും. കരുണാനിധിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ നേതൃപദവിയില്‍ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ജനറല്‍ കൗണ്‍സില്‍യോഗത്തില്‍ മുതിര്‍ന്ന നേതാവ് അന്പഴകന് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രസിഡന്റ് കരുണാനിധി പങ്കെടുത്തില്ല. നിലവില്‍ അധ്യക്ഷനായ കരുണാനിധിയ്ക്ക് തുല്യമായ അധികാരങ്ങളോടെയാണ് സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഡിസംബര്‍ 20ന് ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്