Categories
ഉറങ്ങിക്കിടന്ന തൊഴിലാളികളുടെമേല്‍ കാര്‍ പാഞ്ഞുകയറി: നാല് മരണം.
Trending News




Also Read
ലക്നൗ: തൊഴിലാളികളുടെ താത്കാലിക താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ മധ്യ ലക്നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. അപകടം നടന്ന സമയത്ത് 35 തൊഴിലാളികളാണ് താത്കാലിക താമസ സ്ഥലത്ത് ഉണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലെ ബഹ്റൈക്ക് ജില്ലയില്‍ നിന്നുള്ള കൂലിപ്പണിക്കാരാണ് കൊല്ലപ്പെട്ട നാലുപേരും. ഗുരുതര പരുക്കേറ്റ ആറുപേരെയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ അമിത വേഗതയിലായിരുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിലുണ്ടായിരുന്നു രണ്ടുപേരും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ ഇവരെ പിടികൂടി പോലീസിനെ ഏല്പിച്ചു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്