Categories
ദുബൈയില്‍ ഉച്ചനേരങ്ങളിലെ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കുന്നു.
Trending News

Also Read
ദുബൈ: ഉച്ചനേരങ്ങളില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷാര്‍ജാ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നല്കുന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് തീരുമാനം. പൊതുസ്ഥല പാര്‍ക്കിങിന് രാവിലെ മുതല്‍ രാത്രി വരെ പണംനല്‍കേണ്ടി വരും.
വ്യാപാരികള്‍ക്കും കച്ചവടസ്ഥാപനങ്ങളിലത്തെുന്നവര്ക്കും അസൗകര്യവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കുന്നതോടെ യഥാര്‍ഥ ആവശ്യക്കാര്‍ക്ക് പാര്‍ക്കിങ് സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൗണ്‍സില്‍ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതോടെ നിലവില്‍ വരും.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്