Categories
news

ഉംറ തീര്‍ഥാടകരുടെ ഫീസില്‍ സൗദി ഇളവ് അനുവദിച്ചു.

മക്ക: പ്രാര്‍ത്ഥനയും വ്രതശുദ്ധിയും നിറഞ്ഞ ഉംറ തീര്‍ഥാടകരില്‍ നിന്ന് സൗദി ഈടാക്കുന്ന ഫീസുകളില്‍ ഭേദഗതി വരുത്തി. ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 3 തൊട്ടുള്ള ഹിജ്‌റ വര്‍ഷം മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ ഫീസ്‌ ബാധകമാകുകയുള്ളൂ. ഒക്ടോബര്‍ 3ന് മുമ്പ് ഉംറ നിര്‍വഹിച്ചവര്‍ ഇപ്പോള്‍ വീണ്ടും ഉംറ നിര്‍വഹിക്കുകയാണെങ്കില്‍ ഫീസ്‌ ഈടാക്കില്ല. 2016 ഒക്ടോബര്‍ 3ന് ശേഷം നിര്‍വഹിക്കുന്ന ആവര്‍ത്തിച്ചുള്ള എല്ലാ ഉംറകള്‍ക്കും വിദേശ തീര്‍ഥാടകര്‍ 2000 റിയാല്‍ ഫീസടയ്‌ക്കണം.

umrah

ഇതുസംബന്ധിച്ച അറിയിപ്പ് ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നേരത്തെ ഉംറ നിര്‍വഹിച്ച പലരും, പുതിയ ഫീസ് ഈടാക്കി തുടങ്ങിയതോടെ ഉംറ യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ പഴയ നിയമത്തില്‍ പുതുതായി  ഇളവ് അനുവദിച്ചത് ഈ തീര്‍ഥാടകര്‍ക്ക് ഇനി അനുഗ്രഹമാകും.

 

umrgh1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest