Categories
ഇവനെന്റെ പ്രിയ പുടിൻ-ഡൊണാള്‍ഡ് ട്രംപ്.
Trending News




Also Read
വാഷിങ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുകഴ്ത്തി. പുടിന്റെ തീരുമാനത്തെ പ്രശംസിച്ച ട്രംപ് പുടിന്റേത് മികച്ച നയതന്ത്ര നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ രഹസ്യമായി ഇടപെട്ടുവെന്ന് ആരോപിച്ച് 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിരുന്നു.
മോസ്‌കോയിലെ യുഎസ് എംബസിയില്‍ നിന്ന് 31 പേരെയും സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് നാല് പേരെയുമാണ് പുറത്താക്കിയത്. എന്നാൽ “എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ നമുക്കു കാത്തിരിക്കാം” എന്നു പറഞ്ഞുകൊണ്ടാണ് യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ശുപാര്‍ശ പുടിന്‍ തള്ളിയത്. പുടിന്‍ വളരെ ഊര്‍ജസ്വലനായ നേതാവാണെന്ന് തനിക്ക് നേരത്തെതന്നെ അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sorry, there was a YouTube error.