Categories
‘ ഇന്നോവ സമ്പത്ത്’ എന്ന വിളിപ്പേര് ഇനി വേണ്ട; ജയലളിത സമ്മാനിച്ച കാര്‍ പാര്‍ട്ടി ആസ്ഥാനത്ത് തിരിച്ചു നല്കി നാഞ്ചില് സമ്പത്ത്.
Trending News




Also Read
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സമ്മാനിച്ച കാര്‍ അണ്ണാ ഡിഎംകെ നേതാവ് നാഞ്ചില് സമ്പത്ത് പാര്‍ട്ടിയെ ഏല്‍പ്പിച്ചു. 2012ല്‍ അമ്മ അദ്ദേഹത്തിന് സമ്മാനിച്ച കാര്‍ പാര്‍ട്ടിയുടെ പ്രചാരണാവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിച്ചത്; ഒരിക്കലും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. പ്രചാരണം ഇല്ലാത്ത സമയത്ത് കാര്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യും. ‘വെറുതേ അത് കൈയ്യില്‍ വച്ച് ‘ഇന്നോവ സമ്പത്ത്’ എന്ന കുറ്റപ്പേര് ചുമന്ന് കൊണ്ടു നടക്കുന്നതെന്തിനാണെന്ന് വിചാരിച്ച് അത് തിരികെ നല്‍കിയെന്നാണ് ‘ നാഞ്ചില് സമ്പത്ത് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

2012 ല്‍ എം ഡി എം കെയില്‍ നിന്നും കൂറുമാറിയാണ് നാഞ്ചില് സമ്പത്ത് അണ്ണാ ഡി എം കെയില്‍ ചേര്‍ന്നത്. അക്കാലം മുതല്‍ ജയലളിതയോട് കൂറും വിശ്വസ്തതയും പുലര്‍ത്തി വരികയായരുന്നു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്