Categories
ഇന്ത്യയ്ക്ക് പുറമേ ബ്രിട്ടനിലും നോട്ട് വിവാദം.
Trending News




Also Read
ലണ്ടന്‍: ഇന്ത്യയില്‍ നോട്ടു പിന്‍വലിച്ചതിനെതിരെയുള്ള വിവാദത്തിന് ശക്തികൂടുമ്പോഴാണ് ലണ്ടനില്‍ നോട്ടു പിന്‍വലിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ പുതിയ 2000 രൂപ നോട്ടാണ് പ്രശ്നക്കാരനെങ്കില്‍ ഒരുമാസം മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പുതിയ പോളിമെര്‍ അഞ്ചു പൗണ്ട് നോട്ടാണ് ഇവിടെ വിവാദ നായകന്. ചുളുക്കു വീഴാതിരിക്കുകയും നനവ് പിടിക്കാതിരിക്കുകയും എളുപ്പത്തില്‍ കീറാതിരിക്കുകയും ചെയ്യുന്ന പുതിയ നോട്ടിലെ പരിഷ്കാരം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ നോട്ടിന് മിനുസം പകരാനും നനവ് പടരാതിരിക്കാനുമായി ഉപയോഗിക്കുന്ന നേര്‍ത്ത പാട മൃഗക്കൊഴുപ്പ് കൊണ്ടുണ്ടാക്കിയതാണ് എന്ന ആക്ഷേപമുണ്ടാവുകയും ഇതിനെതിരെ പ്രതിഷേദമുയരുകയും ചെയ്തു.
ഈ നോട്ട് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നോട്ടിലെ മൃഗക്കൊഴുപ്പ് കൊണ്ടുണ്ടാക്കിയ പാട നീക്കം ചെയ്യണമെന്നും ആവശ്യമുന്നയിച്ചു കൊണ്ടുള്ള നിവേദനത്തില്‍ ഇതിനകം ഒപ്പിട്ടത് ഒരു ലക്ഷത്തിലധികം പേരാണ്. ബ്രിട്ടണിലെ സസ്യാഹാരികള്‍ നടത്തുന്ന ഈ പ്രതിഷേധത്തോട് ഒടുവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും അനുകൂലമായി പ്രതികരിച്ചു. ഇതു സംബന്ധച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇംഗ്ലണ്ടിലെ നോട്ട് അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ബാങ്ക് അധികൃതര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സെപ്തംബറിലാണ് പ്ലാസ്റ്റിക് നോട്ടുകളെന്നു തോന്നിപ്പിക്കുന്ന പുതിയ അഞ്ചുപൗണ്ട് നോട്ട് പുറത്തിറക്കിയത്. ഒരുവശത്ത് രാജ്ഞിയുടെയും മറുവശത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രവുമായി പുറത്തിറക്കിയ ചുളുവു വീഴാത്ത നോട്ടിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഇതിനു പിറകെയാണ് പുതിയ വിവാദം

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്