Categories
news

ഇന്ത്യയെ വെല്ലുവിളിച്ചു ചൈന: അറബിക്കടല്‍ വഴി പാക്കിസ്ഥാനിലൂടെ പുതിയ വാണിജ്യപാത.

ബെയ്ജിങ്: അറബികടല്‍ വഴി പാകിസ്ഥാനിലേക്ക് പുതിയ വാണിജ്യ പാത തുറന്ന് ചൈന. ഇന്ത്യയെ വെല്ലുവിളിച്ചും എതിര്‍പ്പുകള്‍ അവഗണിച്ചുമാണ് ബലൂചിസ്ഥാനില്‍ ചൈന വാണിജ്യ ഇടനാഴി നിര്‍മിച്ചത്. ഈ പുതിയ ഹൈവേ വഴിയാണ് തുറമുഖത്തേക്കു ചൈനീസ് കയറ്റുമതി വസ്തുക്കള്‍ എത്തുന്നത്. പുനര്‍ നിര്‍മിച്ച ഗ്വാദര്‍ തുറമുഖത്തില്‍ നിന്ന് മധ്യേഷയിലേക്കുള്ള ആദ്യ ചൈനീസ് ചരക്കു കപ്പല്‍ പുറപ്പെട്ടു. ഗ്വാദര്‍ തുറമുഖം വഴി ആഫ്രിക്കയിലേക്കും ചൈന വാണിജ്യപാത തുറന്നിട്ടുണ്ട്.chinese-ship

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നാണ് പാകിസ്ഥാനിലെ തുറമുഖത്തേക്കു റോഡുമാര്‍ഗം ചരക്കുകള്‍ എത്തിക്കുന്നത്.
സിന്‍ജിയാങ്ങില്‍നിന്നുള്ള ചൈനീസ് ട്രക്കുകള്‍ക്കു സുരക്ഷയൊരുക്കാന്‍ പാക്ക് സൈന്യം പ്രത്യേകവിഭാഗം തന്ന രുപീകരിച്ചിട്ടുണ്ട്.

pak4

china

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest