Categories
news

ഇന്ത്യയെ ആക്രമിക്കാന്‍ ഐ.എസ്.ഐ യുടെ പുതിയ തന്ത്രങ്ങള്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പാക് ചാരസംഘടനയായ ഐ എസ് ഐ. കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് പകരം, ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവിടെ രഹസ്യമായി ഭീകരരുടെ ലോഞ്ച് പാഡുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മ്യാന്‍മര്‍ – തായ്‌ലന്‍ഡ് അതിര്‍ത്തിയിലുള്ള മരിസോട്ടില്‍ പുതിയ ഭീകര ക്യാമ്പ് തയാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുകയെന്നതാണ് ഈ ലോഞ്ച്പാഡിന്റെ ഉദ്ദേശ്യം. ഇതിന്റെ ചിത്രങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു. താലിബാന്‍ ഭീകരര്‍ ആണ് ആക്രമണം നടത്താന്‍ റോഹങ്ക്യ മുസ്ലിങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്നത്.

പാക് വംശജനും റോഹങ്ക്യ മുസ്‌ലിം വിഭാഗക്കാരനുമായ പാക് താലിബാന്‍ നേതാവ് മൗലാന അബ്ദുല്‍ കുദ്ദുസാണ് നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇയാളും ലഷ്‌കര്‍ നേതാവ് ഹാഫിസ് സയീദും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരം. ഐഎസ്ഐ ആണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്നും ആവശ്യമായ പണവും ആയുധവും നല്‍കുന്നതും പാക് ചാരസംഘടനയാണെന്നുമാണു റിപ്പോര്‍ട്ട്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *