Categories
news

ഇന്ത്യയുടെ പ്രഥമ ലോകസുന്ദരിപ്പട്ടത്തിന് ഇന്ന് സുവര്‍ണ ജൂബിലി ദിനം.


ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ലോകസുന്ദരിപ്പട്ടത്തിന് 50 ആണ്ട` തികയുന്നു . 1966 നവംബർ 17 ന് ആയിരുന്നു ഇന്ത്യയുടെ അഭിമാന പുത്രിയും അക്കാലത്തെ സൗന്ദര്യ ധാമവും ആയിരുന്ന റീത്ത ഫാരിയ ലണ്ടനിൽ നടന്ന ലോക സുന്ദരി മല്‍സരത്തിൽ “മിസ് വേൾഡ്” ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന റീത്തയ്ക്ക് അന്ന് പ്രായം 23 വയസ്സ്.

7d29a4d2b41111e0b0fbebfc521d58eb ലോക സൗന്ദര്യറാണി പട്ടത്തിന് വേണ്ടി മത്സരിച്ച ആദ്യ ഏഷ്യൻ വനിത എന്ന വിശേഷണത്തോടെയാണ് അന്ന് റീത്ത കിരീടംചൂടിയത് . ലോകരാഷ്ട്രങ്ങളിലെ 61 സുന്ദരികളായിരുന്നു റീത്തയോടൊപ്പം അന്ന് മല്‍സരരംഗത്തുണ്ടായിരുന്നത്.  ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ റീത്ത ഫാരിയ ഇപ്പോൾ ഭര്‍ത്താവായ ഡോക്ടർ ഡേവിഡ് പവലിനൊപ്പം അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് താമസിക്കുന്നത്.

reita2 73 കാരിയായ റീത്തയുടെ സൗന്ദര്യ൦ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. മധുരോദാരമായ ഓർമകളുമായി അന്നത്തെ ലോക സുന്ദരി അവിസ്മരണീയമായ 50 സംവത്സരങ്ങൾക്കപ്പുറത്തെ ആ ചരിത്ര നിമിഷങ്ങളെ കുറിച്ച` ഓർത്തു നിർവൃതികൊള്ളുന്നു.

15239577

 

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest