Categories
news

ഇന്ത്യയുടെ അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

ന്യൂഡല്‍ഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപിലാണ് ഇന്നു രാവിലെ പരീക്ഷണം നടന്നത്. ആണവവാഹക ശേഷിയുള്ള അഗ്നി-5ന്റെ നാലമത്തെ വിക്ഷേപണമാണിത്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്.

5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി അഞ്ചിന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവും 50 ടണ്‍ ഭാരവാഹക ശേഷിയും മിസൈലിനുണ്ട്.  അഗ്നി ശ്രേണിയിലെ മറ്റ് മിസൈലുകളില്‍ നന്ന് വ്യത്യസ്തമായി അഗ്നി- 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എന്‍ജിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest