Categories
news

ഇന്ത്യയിലുള്‍പ്പെടെ സൗദി ഭരണകൂടം ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കും.

റിയാദ്: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രി സഭയുടെ തീരുമാനം. സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലുള്ള സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കാന്‍ സൗദി രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്‌.

riyadh-skyline-at-night-1170x658

labourers2

 

ഇതിനാവശ്യമായ ഓഫീസുകളും ജീവനക്കാരേയും നിയമക്കുന്നതിനു തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തോടും വിദേശ, സിവില്‍ സര്‍വീസ് മന്ത്രാലയത്തോടും മന്ത്രിസഭ നിര്‍ദേശിച്ചു. ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കാനുള്ള സൗദി അധികൃതരുടെ തീരുമാനം തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഏറെ ഗുണം ചെയ്യുമെന്ന് റിക്രൂട്ട് മെന്റ് ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest