Categories
news

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പരിശോധനയുമായി – പാക് സൈനിക മേധാവി.

റാവല്‍പിണ്ടി: നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിലയിരുത്തി പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സുരക്ഷ സംവിധാനങ്ങള്‍ സൈനിക മേധാവി പരിശോധിച്ചു. കാശ്മീരില്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രകോപനപരമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

APP77-30 NORTH WAZIRISTAN: November 30 – Chief of Army Staff General Qamar Javed Bajwa talking to troops during his visit to North Waziristan Agency. APP

 

ഇന്ത്യ ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്. കാശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന്റെ സഹായത്തോടെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാവല്‍പിണ്ടിയില്‍ സൈനികരുമായി കൂടികാഴ്ച നടത്തുമ്പോഴാണ് നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളെ കുറിച്ച് സൈനിക മേധാവിയുടെ പ്രതികരണം. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സാണ് ബജ്‌വയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.

bajwa1

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest