Categories
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: നിരവധിപേർ മരിച്ചു.
Trending News

Also Read
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 25 പേര്‍ മരിച്ചതായും 100ലതികം പേർക്ക് പരിക്കേറ്റതായുമാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
Sorry, there was a YouTube error.