Categories
ഇനി ‘കേരള ജനപക്ഷ’വുമായി പി.സി ജോര്‍ജ് എംഎല്‍എ രാഷ്ട്രീയ ഗോദയിലേക്ക്.
Trending News

Also Read
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിവാദ നായകന് പി.സി ജോര്‍ജ് എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. “കേരള ജനപക്ഷം” എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജനുവരി 30ന് ഉണ്ടാകും. പിസി ജോര്‍ജ് തന്നെയായിരിക്കും പാര്‍ട്ടിയുടെ ചെയര്മാന്. രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന യോഗം കോട്ടയത്ത് നടന്നു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെയായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമരം.അതിന്റെ ഭാഗമായി 5000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി 17ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ മൂന്ന് മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്