Categories
news

ഇനിമുതല്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ വന്‍ തുക പിഴ.

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചു. നിയമംലംഘിച്ച് മാലിന്യം കത്തിക്കുന്നവരില്‍ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2016 ഖര മാലിന്യ ചട്ടങ്ങളനുസരിച്ചാണ് പിഴ ഈടാക്കാനുള്ള നിര്‍ദേശം.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അറിയിച്ചു. ഉത്തരവനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാലിന്യ സംസ്‌കരണം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *