Categories
news

ഇതെന്തോരു കഥയാണ് ! ചിരിക്കാതെ വയ്യാ…


അഗാര്‍ത്തല: ത്രിപുര നിയമസഭ സമ്മേളനം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് സി പി ഐ എം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ആരും പ്രതീക്ഷിക്കാത്ത ഈ സംഭവം നടന്നത്.

പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി മന്ത്രി നകേഷ് ജമാതിയക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബെര്‍മന്‍ സ്പീക്കറുടെ അധികാര ദണ്ഡുമെടുത്ത് പുറത്തേക്കോടുകയായിരുന്നു. പുറത്തേക്കോടിയ നേതാവിനെ വാച്ച് ആന്റ് വാര്‍ഡ് പിടികൂടി. പക്ഷെ ത്രിപുര നിയമ സഭയില്‍ ഇത് പുത്തരിയല്ല. മൂന്നാം തവണയാണ് അംഗങ്ങള്‍ അധികാരദണ്ഡുമെടുത്ത് പുറത്തേക്ക് ഓടുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest