Categories
news

ഇടപാടുകാര്‍ക്ക് ആശ്വാസമേകി ഇ-ലോക്കുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്.


തൃശൂര്‍: ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള പുത്തന്‍ സുരക്ഷാ സംവിധാനമാണ് ഇ-ലോക്ക് എസ്‌ഐബിയുടെ അവകാശവാദം.

sib-highlight-post-3

 

mammooty_-_south_indian_bank_-_brand_ambassador
ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് ഇ- ലോക്ക് സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest