Categories
news

ആന്‍ഡമാനില്‍ കനത്തമഴ: വിനോദ സഞ്ചാരികള്‍ കുടുങ്ങി.

പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാനില്‍ കനത്ത മഴയെ തുടര്‍ന്ന് എണ്ണൂറോളം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെലോക്കില്‍ എത്തിയവരാണ് ഇവര്‍. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് യാത്ര തിരിച്ച സംഘം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെലോക്കില്‍ എത്തിയത്. ഇവരെ രക്ഷപ്പെടുത്താന്‍ നാവികസേനയുടെ നാലുകപ്പലുകള്‍ അയച്ചിട്ടുണ്ട്.

andaman1

കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. പോര്‍ട്ട് ബ്ലെയറില്‍ നിന്നുള്ള വിമാനസര്‍വീസുകളേയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

andaman

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest