Categories
news

ആധാര്‍ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാവുന്ന ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ഇന്ത്യയെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥയാക്കിമാറ്റാനുള്ള ഭാഗമായി ആധാര്‍ ഉപയോഗിച്ച് പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ 12 അക്ക ആധാര്‍ നമ്പര്‍മാത്രം അടിസ്ഥാനമാക്കി പണം കൈമാറാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

aadhar

ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നീതി ആയോഗാണ് ഈ നീക്കത്തിനു മുന്നിട്ടിറങ്ങുന്നത്. ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ പരിശോധിച്ച ശേഷം ആധാര്‍ ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കും. ഇതിനായി ആധാര്‍ കാർഡ് പ്രാവർത്തികമാക്കിയ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ ദിവസേന 40 കോടി ബയോമെട്രിക് പരിശോധന നടത്താന്‍ സാധിക്കുന്ന വിധം വിപുലീകരിക്കും.

aadhar1

aadhar4

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest