Categories
news

ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ട്രംപിനെ എത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു.

 

ലണ്ടന്‍: ജനുവരി 20ന് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡോണാള്‍ഡ് ട്രംപിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിക്കാന്‍ ആലോചിക്കുന്നു. മുസ്ലിംകള്‍ക്കെതിരായ ട്രംപിന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടനില്‍ പ്രവേശനം പോലും നിഷേധിക്കണമെന്നു വാദിച്ചിരുന്നവരാണ് എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളേറെയും.

trump5

പക്ഷെ അപ്രതീക്ഷിതമായി ട്രംപ് നേടിയ വിജയത്തെത്തുടര്‍ന്ന് ഈ നിലപാടുകള്‍ മറക്കാനും അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനുമാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും മുഖ്യ ലക്ഷ്യം. ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി രാജ്ഞിയാകും പ്രസിഡന്റിനെ ക്ഷണിക്കുക. ഒരു വര്‍ഷം ഏതെങ്കിലും രണ്ടു രാഷ്ട്രത്തലവന്മാരെയാണ് ബ്രിട്ടന്‍ സാധാരണ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിക്കുക.  ഇതില്‍ ആദ്യത്തെയാളായി 2017ല്‍ ട്രംപിനെ എത്തിക്കാനാണ് ബ്രിട്ടന്റെ ശ്രമം.

trump6

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നല്ല അടുപ്പമുള്ള നേതാവാണ് ട്രംപ്. മാത്രമല്ല, നാറ്റോയുടെ നിലവിലുള്ള പ്രവര്‍ത്തന രീതി അതേപടി തുടരുന്നതില്‍ എതിര്‍പ്പും ട്രംപിനുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപ് തന്റെ ആദ്യ ഒദ്യോഗിക സന്ദര്‍ശനം ബ്രിട്ടനിലേക്കാക്കിയാല്‍ അത് നല്‍കുന്ന സന്ദേശത്തിന് നയതന്ത്രതലത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ബ്രിട്ടന്റെ നീക്കം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest