Categories
ആദൂരില്‍ ബുള്ളറ്റ് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് യുവാവ് മരിച്ചു.
Trending News




Also Read
കാസര്‍കോട്: ആദൂരില്‍ ബുള്ളറ്റ് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ആദൂര്‍ ഗ്രാമരടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന് പി.കെ സവാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആദൂര്‍ തെരുവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന് പി. സവാദി (22) നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് എതിരെവന്ന കെ.എസ്.ആര്.ടി.സി ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സവാദ് തല്‍ക്ഷണം മരിച്ചു. ഇരുവരും ആദൂരില്‍ നിന്നും മുള്ളേരിയ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് ആദൂര്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്