Categories
news

ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്-ശിവ്പാല്‍ യാദവ്.

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അപമാനിക്കുകയോ പുറത്താക്കുകയോ ചെയ്താലും തന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ്. പാര്‍ട്ടി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയുടെ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹമില്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഒന്നും ലഭിച്ചില്ല. എന്നാല്‍ ചിലര്‍ക്ക് ഒന്നും ചെയ്യാതെ തന്നെ പാര്‍ട്ടിയില്‍ നിന്ന് എല്ലാം ലഭിച്ചുവെന്നും അഖിലേഷ് യാദവിനെ പരിഹസിച്ചു കൊണ്ട് ശിവ് പാല്‍ യാദവ് പറഞ്ഞു. എന്ത് ത്യാഗത്തിനും താന്‍ തയാറാണ്. ഇത് പാര്‍ട്ടി നേതാവ് മുലായംസിങ്ങ് യാദവിന് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shivapal-yadhav
download

shivpal-yadav_1459847581ലക്‌നൗവില്‍ നടക്കുന്ന പാര്‍ട്ടി സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് തുടങ്ങിയ നേതാക്കളും ജെ.ഡി.യു, ആര്‍.ജെ.ഡി, ആര്‍.എല്‍.ഡി പാര്‍ട്ടികളിലെ നേതാക്കളും പങ്കെടുത്തു. ഇവര്‍ വേദിയിലിരിക്കുമ്പോഴാണ് പരോക്ഷ വിമര്‍ശവുമായി ശിവ്പാല്‍  യാദവ് രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലും സര്‍ക്കാറിലുമുണ്ടായ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്ത് വന്നിരുന്നു. അഖിലേഷ് യാദവും, പിതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിങ് യാദവും തമ്മിലുള്ള പോരാണ് രൂക്ഷമായത്. പിതൃസഹോദരന്‍ കൂടിയായ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാല് മന്ത്രിമാരെ അഖിലേഷ് യാദവ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയപ്പോള്‍  അതിനു
തിരിച്ചടിയായി രാജ്യസഭാ എം.പിയും അഖിലേഷ് അനുകൂലിയുമായ രാം ഗോപാല്‍ യാദവിനെ മുലായം സിങ് യാദവ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest