Categories
news

ആടി ഉലയുമ്പോൾ രണ്ടും കൽപ്പിച്ചു സൂര്യ ടി വി…

തിരുവനന്തപുരം : മലയാള ചാനല്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ ആഴത്തിൽ വേരുറപ്പിക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി ചാനലുകള്‍ എത്തുന്നു. മുന്‍കാലത്ത് മുന്നിട്ടുനിന്നിരുന്ന വിനോദ ചാനലുകളായ ഏഷ്യാനെറ്റും സൂര്യ ടി വി യും  മറ്റു ചാനലുകളുടെ വരവിനു ശേഷം കടുത്ത മത്സര ബുദ്ധിയോടെയാണ് മുന്നേറുന്നത്. എന്നാല്‍ സൂര്യ ടി വി യെ പിന്നിലാക്കി  മഴവില്‍ മനോരമയും ഫ്ലവർസും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സൂര്യ ടി വി അതിനെ മറികടക്കാനുള്ള  തത്രപ്പാടിലാണ് ഇപ്പോൾ.

ഇതിന്റെ ഭാഗമായാണ് ക്രിസ്മസ് നാളില്‍ പുതിയ അടവുകളുമായി സൂര്യ ടി വി എത്തിയത്. “നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍” ഏഷ്യാനെറ്റ് ഉടന്‍ തുടങ്ങാനിരിക്കെ സൂര്യ ടി വി പഴയ പരിപാടിയായ “ഡീല്‍ ഓര്‍ നോ ഡീല്‍” മായി തിരികെ എത്തിയത്. മുമ്പ് മുകേഷ് അവതാരകനായി എത്തിയ ഈ പരിപാടി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ചൂതാട്ടം മോഡലിലുള്ള ഭാഗ്യ പരീക്ഷണ പരിപാടിക്കെതിരെ അന്ന് വിമര്‍ശനം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് സൂര്യ ടി വി “ഡീല്‍ ഓര്‍ നോ ഡീല്‍” നിര്‍ത്തിവെക്കുകയായിരുന്നു.

പഴയ വീഞ്ഞ് പുതിയകുപ്പിയിലാക്കി രണ്ടും കൽപ്പിച്ചുള്ള പോരാട്ട പാതയിലാണ് ഇപ്പോൾ സൂര്യ ടി വി. മുകേഷിന് പകരക്കാരനായി സുരാജ് വെഞ്ഞാറമൂടിനെ കളത്തിലിറക്കിയാണ് വീണ്ടും “ഡീല്‍ ഓര്‍ നോ ഡീലിന് ” സൂര്യ ടി വി ക്രിസ്മസ് നാൾതൊട്ട് തുടക്കം കുറിച്ചത്. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ നടി മീരാജാസ്മിനാണ് “ഡീൽ ഓർ നോ ഡീലിന്റെ”  ആദ്യ എപ്പിസോഡിൽ എത്തിയത്.


.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest