Categories
ആകാശത്തുനിന്നും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കി അമേരിക്ക.
Trending News




Also Read
അമേരിക്ക: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്നുമുള്ള വോട്ട് രേഖപ്പെടുത്തി ഷെയിന്‍ കിംബ്രോഹ. ബഹിരാകാശത്തുനിന്നുള്ള ഏക വോട്ടറാണ് ഷെയിന്‍. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റില്‍ വോട്ടു രേഖപ്പെടുത്തിയത്. പീന്നീട് ഇമെയില്‍ വഴി തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഷെയിന്‍ കിംബ്രോഹ വോട്ട് ചെയ്ത വിവരം യു.എസ് ബഹിരാകാശ ഏജന്‍സി നാസയാണ് പുറത്തു വിട്ടിരിക്കുന്നത്. രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സിയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും.
ഡേവിഡ് വോള്‍ഫ് ആണ് ബഹിരാകാശത്ത് വെച്ച് വോട്ട് ചെയ്ത ആദ്യ യു.എസ് യാത്രികന്‍. റഷ്യന്‍ സ്‌പേസ് സ്റ്റേഷനായ മിറില്‍വെച്ചാണ് വോള്‍ഫ് വോട്ട് രേഖപ്പെടുത്തിയത്. 1997ലെ ടെക്‌സസ് നിയമമാണ് യാത്രികര്‍ക്ക് ബഹിരാകാശത്ത് വെച്ച് വോട്ട് രേഖപ്പെടുത്താനുള്ള അനുമതി നല്‍കുന്നത്.
Sorry, there was a YouTube error.