Categories
news

ആകാശകാഴ്ച്ചയൊരുക്കാന്‍ സൂപ്പര്‍മൂണ്‍.

തിരുവനന്തപുരം: 14ാം തിയ്യതി തിങ്കളാഴ്ച  വൈകിട്ട് ഏഴുമുതല്‍ ആകാശക്കാഴ്ചയൊരുക്കാന്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം. 65 വര്‍ഷത്തിനുശേഷമാണ് ഇത്രയും വലിപ്പത്തില്‍ ചന്ദ്രനെ കാണാന്‍ കഴിയുന്നത്. സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ഇത്രയും അടുത്ത് ചന്ദ്രനെ കാണണമെങ്കില്‍ 2034 നവംബര്‍ 25വരെ കാക്കേണ്ടിവരും. ഇതിനുമുമ്പ് ചന്ദ്രന്‍ അടുത്തെത്തിയത് 1948 ജനുവരി 26ന് ആയിരുന്നു.

supermoon

ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ചുറ്റുന്ന ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രബിംബത്തിന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമായി അറിയപ്പെടുന്നത്. തിങ്കളാഴ്ച ഭൂമിയുടെ 3,56,509 കിലോമീറ്റര്‍ അടുത്ത് ചന്ദ്രന്‍ എത്തും. വാനനിരീക്ഷകരും ശാസ്ത്രസംഘടനകളും സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ ആഘോഷമാക്കിമാറ്റാന്‍ തയ്യാറെടുക്കുകയാണ്. ചാന്ദ്ര നിരീക്ഷണം, ശാസ്ത്രക്‌ളാസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് സമീപം ഒബ്‌സര്‍വേറ്ററി ഹില്‍സിലെ സര്‍വകലാശാലാ വാന നിരീക്ഷണകേന്ദ്രത്തില്‍ സൂപ്പര്‍മൂണ്‍ നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് ആധുനിക ടെലിസ്‌കോപ്പുകള്‍ ഇതിനായി സജ്ജീകരിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥലങ്ങള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, കടല്‍ത്തീരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാല്‍ സൂപ്പര്‍ മൂണിനെ കാണാനാകും.

super-moon

0Shares

Leave a Reply

Your email address will not be published. Required fields are marked *