Categories
അവസാനിക്കാത്ത പീഡന പരമ്പര: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍.
Trending News

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വടക്കോട് ശാന്തിപുരം സ്വദേശി സുനില്‍കുമാര്‍ (45) നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.
Also Read
ഇതു മുതലെടുത്താണ് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി പലതവണയായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നു പോലീസ് പറയുന്നു. പ്രതിയുടെ നിരന്തര പീഡനം സഹിക്കാതെ പത്താം ക്ലാസ് വിദ്യാര്‍ഥിനി വിവരം സ്‌കൂളിലെ അധ്യാപകരോടു പറയുകയും. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Sorry, there was a YouTube error.