Categories
news

അഴിമതി തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി വിജിലന്‍സ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനെ അറിയിക്കാന്‍ ഇനിമുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍. ഈ ആപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കും. വായനശാലകളുടെ സഹായത്തോടെയാണ് അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ശ്രമം.

jacab-thomas1

വിവിധ സംഘടനകളുടെ സഹായത്തോടെ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യഥാസമയം ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിജിലന്‍സ് വിഭാഗം. സാധാരണക്കാര്‍ ഒത്തുകൂടുന്ന സ്ഥലമെന്ന നിലയിലാണ് അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ വായനശാലകളെയും ഉള്‍പ്പെടുത്തിയത്. ഇതിനായി ഇടുക്കിയിലെ ഭൂരിഭാഗം വായനശാലകളിലും ജേക്കബ് തോമസ് നേരിട്ടെത്തും. യുവ തലമുറയുടെ സഹായം ഉറപ്പാക്കാന്‍ എറൈസിംഗ് കേരള, വിസില്‍ നൗ എന്നീ രണ്ട് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചു കഴിഞ്ഞു.

vijilance

0Shares

Leave a Reply

Your email address will not be published. Required fields are marked *