Categories
news

അഴിമതി തടയാന്‍ ജീവനക്കാരുടെമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തു വിവരങ്ങള്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് ആന്‍ഡ് അന്റി കറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇങ്ങനൊരു ഉത്തരവ് പുറത്തിറക്കിയത്. 2012 ജുലൈ 11 ന് വിജിലന്‍സ് ഇതു സംമ്പന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട്‌
നല്‍കിയിരുന്നു.

അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് സര്‍ക്കാര്‍ കൊണ്ടു വന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച്ചയോടെയാണ് പ്രാബല്യത്തില്‍ വന്നു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബത്തിന്റെയും മുഴുവന്‍ സ്വത്തു വിവരങ്ങളും സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തേണ്ടി വരും. നിലവിലെ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

 

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുകയാണ് വേണ്ടത്. സര്‍വിസില്‍ പ്രവേശിക്കുമ്പേള്‍ സ്വത്തു വിവരം ലഭിച്ചാല്‍ പിന്നീട് അനധികൃതമായി സ്വത്ത് നേടിയാല്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആറിലെ പാര്‍ട്ട് മൂന്നില്‍ ഭേദഗതി വരുത്തുന്നതിനായി പ്രത്യേക ഉത്തരവിറക്കും.

0Shares