Categories
news

അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.

കൊച്ചി : സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്‍ഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100 രൂപവീതം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ മുന്‍ഗണനാലിസ്റ്റില്‍ കയറിക്കൂടിയ അനര്‍ഹരെ ഒഴിവാക്കും. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും കാത്ത്‌ലാബും ഡയാലിസിസ് യൂണിറ്റും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

download-4

images-2

kerala-govt-logo_0

അടുത്ത അധ്യയനവര്‍ഷം 5000 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെയും എട്ടുമുതല്‍ പ്‌ളസ്വണ്‍വരെയുള്ള ക്‌ളാസുകള്‍ ഹൈടെക് ആക്കും. വരള്‍ച്ച നേരിടാന്‍ കുളങ്ങളും തോടുകളും ശുചീകരിച്ച് ഉപയോഗപ്രദമാക്കാനുള്ള കര്‍മപദ്ധതി ആവഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ജനകീയമുന്നേറ്റം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഹരിത കേരളവും കര്‍ഷകത്തൊഴിലാളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

tmt-599879

കോലഞ്ചേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോലഞ്ചേരി ബൈപാസിനായി അടുത്ത ബജറ്റില്‍ തുക ഉറപ്പുനല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest