Categories
അര്‍ജുന അവാര്‍ഡ് ജേതാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ ദേശീയ ഷൂട്ടിംങ് താരം.
Trending News

Also Read
ന്യൂഡല്‍ഹി: മുന്‍ ഒളിംപ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഷൂട്ടിംങ് പരിശീലകനെതിരെ ലൈംഗികാരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഹരിയാനയില്‍ നിന്നുള്ള വനിതാ ദേശീയ ഷൂട്ടിംങ് താരത്തിന്റെ പരാതി. തന്റെ പിറന്നാളാഘോഷിക്കാന്‍ ചാണക്യപുരിയിലെ ഫ്‌ളാറ്റിലെത്തിയ പരിശീലകന്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുള്ള ആളാണ് ഈ പരിശീലകനെന്നാണ് പോലീസ് പറയുന്നത്.
Sorry, there was a YouTube error.