Categories
അര്‍ജുന്‍ ഹിറാനിയുടെ അതിബുദ്ധി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ കയ്യില്‍ വിലപ്പോയില്ല.
Trending News

Also Read
ചെന്നൈ: പത്തു കോടി രൂപയുടെ നിരോധിച്ച 1000,500 നോട്ടുകളും ആറു കിലോ സ്വര്‍ണ്ണവുമായി ചെന്നൈയിലെ സ്വര്‍ണ്ണ വ്യാപാരി പിടിയില്‍. സ്വര്‍ണ്ണത്തില്‍ അലങ്കാര പണികള്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ അര്‍ജുന്‍ ഹിറാനി എന്ന വ്യവസായിയില്‍ നിന്നാണ് ഇന്‍കം ടാക്സ് ഡിപ്പര്‍ട്ട്മെന്റ് അനധികൃത സ്വര്‍ണ്ണവും പണവും പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നഗരത്തിലെ അയാളുടെ സ്ഥാപനത്തിലും അപ്പാര്‍ട്ട്മെന്റിലും റെയ്ഡ് നടത്തുകയായിരുന്നു. പണത്തിനും സ്വര്‍ണ്ണത്തിനും പുറമെ നിരവധി രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നികുതി നല്‍കേണ്ടി വരുമെന്ന് കുരുതി പണം ബാങ്കില്‍ നിക്ഷേപിക്കാതെ അത് തഞ്ചത്തില്‍ വെളുപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ഇന്‍കം ടാക്സ് അധികൃതര്‍ റെയ്ഡ് നടത്തിയത്. അതോടെ അര്‍ജുന്‍ ഹിറാനിയുടെ കള്ളി വെളിച്ചത്തിലായി. ഇന്‍കം ടാക്സ് അധികൃതര്‍ അര്‍ജുന്‍ ഹിറാനിയുടെ വഴിവിട്ട സമ്പാദ്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Sorry, there was a YouTube error.